പൂനെയിൽ കോടിക്കണക്കിന് രൂപയുടെ വ്യാജ നോട്ടുകൾ പിടികൂടി - മിലിറ്ററി ഇന്‍റലിജൻസ്
കേസിൽ സൈനിക ഉദ്യോഗസ്ഥൻ അടക്കം ആറ് പേരെ പൊലീസ് കൂടി
മുംബൈ: പൂനെയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വ്യാജ നോട്ടുകൾ പൊലീസ് പിടികൂടി. കേസിൽ സൈനിക ഉദ്യോഗസ്ഥൻ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പൂനെ പൊലീസും മിലിറ്ററി ഇന്‍റലിജൻസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് വ്യാജ നോട്ടുകൾ കണ്ടെടുത്തത്. രണ്ട് ദിവസം മുമ്പ് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്നും പിടിയിലായ സൈനിക ഉദ്യോഗസ്ഥനാണ് കേസിലെ മുഖ്യ പ്രതിയെന്നും ക്രൈം ഡെപ്യൂട്ടി കമ്മിഷണർ ബച്ചൻ സിങ് പറഞ്ഞു. വിദേശ വ്യാജ നോട്ടുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.