മുംബൈ: മഹാരാഷ്‌ട്രയിലെ പല്‍ഘറില്‍ കള്ളൻമാരാണെന്ന് സംശയിച്ച് ഗ്രാമവാസികൾ മൂന്ന് പേരെ മര്‍ദിച്ച് കൊലപെടുത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രദേശത്ത് തടിച്ചുകൂടിയ ആളുകൾക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് അനാസ്ഥക്കെതിരെയും അദ്ദേഹം രംഗത്തെത്തി. നിയമം കൈയിലെടുക്കാൻ ജനങ്ങളെ അനുവദിച്ച പൊലീസിന്‍റെ പ്രവൃത്തി ലജ്ജാകരമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.
പല്‍ഘര്‍ ആൾക്കൂട്ട കൊലപാതകം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ദേവേന്ദ്ര ഫഡ്‌നാവിസ് - ദേവേന്ദ്ര ഫഡ്‌നാവിസ്
നിയമം കൈയിലെടുക്കാൻ ജനങ്ങളെ അനുവദിച്ച പൊലീസിന്‍റെ പ്രവൃത്തി ലജ്ജാകരമാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു
പല്‍ഘര്‍ ആൾക്കൂട്ട കൊലപാതകം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ദേവേന്ദ്ര ഫഡ്‌നാവിസ്
പല്‍ഘര്‍ ജില്ലയില്‍ വ്യാഴാഴ്‌ച്ച രാത്രിയിലാണ് സൂറത്തിലേക്ക് പോവുകയായിരുന്ന മൂന്ന് പേരെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. സുശല്‍ഗിരി മഹാരാജ് (35), നിലേഷ് തെല്‍ഗഡെ (30), ചിക്നെ മഹാരാജ് കൽപവ്രുക്ഷഗിരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കള്ളൻമാരാണെന്ന് കരുതി ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.