ന്യൂഡൽഹി: മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്‌ട്രയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരു നേതാക്കളും കഴിഞ്ഞ ദിവസം ചർച്ച ചെയ്‌തു. ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായി ന്യൂഡൽഹിയിൽ വച്ച് ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബിജെപി പ്രവർത്തകരുടെ പങ്ക് ചർച്ച ചെയ്‌തതായി ഫഡ്‌നാവിസ് ട്വിറ്ററിൽ കുറിച്ചു.
മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം; ദേവേന്ദ്ര ഫഡ്‌നാവിസ് ജെ.പി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി - ദേവേന്ദ്ര ഫഡ്‌നാവിസ്
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്‌ട്രയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരു നേതാക്കളും കഴിഞ്ഞ ദിവസം ചർച്ച ചെയ്‌തു
മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം; ദേവേന്ദ്ര ഫഡ്‌നാവിസ് ജെ.പി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി
മഹാരാഷ്‌ട്രയിൽ 8,348 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,937 ആയി ഉയർന്നു. 1,23,377 പേർ ചികിത്സയിൽ തുടരുമ്പോൾ 1,65,663 പേർ രോഗമുക്തി നേടി. 11,596 പേർക്ക് ജീവൻ നഷ്‌ടമായി. മുംബൈയിൽ മാത്രം 1,199 പുതിയ കേസുകളും 65 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. നഗരത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,178 ആയി ഉയർന്നു. 24,039 പേർ ചികിത്സയിൽ തുടരുമ്പോൾ 5,647 പേർ മരിച്ചു.