മുംബൈ: ഭീമ കൊറേഗോണ്‍ കേസില്‍ ശരത് പവാറിന്‍റെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്ര പൊലീസിനെ നിരാശപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവനയെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തില്‍ ശരത് പവാര്‍ അതൃപ്‌തി രേഖപ്പെടുത്തേണ്ടതില്ലെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് എന്‍.സി.പി ഭരണകാലഘട്ടത്തിലാണ് നിരോധിത സംഘടനകളുടെ പട്ടികയിറക്കിയിരുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഭീമ കൊറേഗോണ്‍ കേസില്‍ ശരത് പവാറിന്‍റെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നത്: ദേവേന്ദ്ര ഫഡ്‌നാവിസ് - ഭീമ കൊറിഗോണ്‍ കേസ്
മഹാരാഷ്ട്ര പൊലീസിനെ നിരാശപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവനയെന്നും ഫഡ്‌നാവിസ്.
![ഭീമ കൊറേഗോണ്‍ കേസില്‍ ശരത് പവാറിന്‍റെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നത്: ദേവേന്ദ്ര ഫഡ്‌നാവിസ് Devendra Fadnavis Sharad Pawar Bhima Koregaon case Congress-NCP government ഭീമ കൊറിഗോണ്‍ കേസില്‍ ശരത് പവാറിന്‍റെ പ്രസ്‌താവന ഭീമ കൊറിഗോണ്‍ കേസ് ദേവേന്ദ്ര ഫഡ്‌നാവിസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5473298-221-5473298-1577137048791.jpg)
ഭീമ കൊറിഗോണ്‍ കേസില്‍ ശരത് പവാറിന്‍റെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നത്; ദേവേന്ദ്ര ഫഡ്‌നാവിസ്
പട്ടികയില്‍ എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റ് ചെയ്‌തപ്പെട്ടവരുടെ പേരുകളുമുള്‍പ്പെട്ടിരുന്നു. അതിനാല്‍ അന്വേഷണത്തിനെതിരെയുള്ള പവാറിന്‍റെ പ്രസ്‌താവന മഹാരാഷ്‌ട്ര പൊലീസിനെ താഴ്ത്തികെട്ടുന്നതിനു തുല്യമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. എന്‍.സി.പിയുടെ അധികാരകാലഘട്ടത്തിലാണ് കേസില്‍ ചില പ്രതികളെ അറസ്റ്റ് ചെയ്‌തിരുന്നതെന്നും ഫഡ്‌നാവിസ് ഓര്‍മ്മിപ്പിച്ചു. ഫഡ്‌നാവിസിനെതിരായുള്ള അഴിമതി കേസില്‍ വിദഗ്‌ധാന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പവാര്‍ രംഗത്തെത്തിയിരുന്നു.