മുംബൈ: എന്‍സിപിയും കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതോടെ ശിവസേനയുടെ നയങ്ങളിലും മാറ്റം വന്നെന്ന ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ലൗ ജിഹാദിനോട് ശിവസേനയ്‌ക്ക് ഇപ്പോള്‍ മൃദുസമീപനമാണെന്നാണ് ഫഡ്‌നാവിസിന്‍റെ പ്രസ്താവന.
ലൗ ജിഹാദിനോട് ശിവസേനയ്‌ക്ക് മൃദുസമീപനമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് - ദേവേന്ദ്ര ഫഡ്‌നാവിസ്
ബിഹാറില്‍ ലൗ ജിഹാദിനെതിരെ നിയമം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിന്ന ശിവസേന എംപി സഞ്ജയ് റൗട്ടിന്‍റെ നിലപാട് പരാമര്‍ശിച്ചായിരുന്നു ഫഡ്‌നാവിസിന്‍റെ പ്രസ്താവന
ബിഹാറില്‍ ലൗ ജിഹാദിനെതിരെ നിയമം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിന്ന ശിവസേന എംപി സഞ്ജയ് റൗട്ടിന്‍റെ നിലപാട് പരാമര്‍ശിച്ചായിരുന്നു ഫഡ്‌നാവിസിന്‍റെ പ്രസ്താവന. വാലന്‍റൈൻസ് ഡേയ്‌ക്ക് കമിതാക്കളെ അടിച്ചോടിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് ശിവസേന. 2014 മുതല്‍ 2016 വരെ ലൗ ജിഹാദിനെതിരെ ലേഖനങ്ങളും ശിവസേന എഴുതിയിരുന്നു. എന്നാല്‍ പുതിയ കൂട്ടുകെട്ടുകളുമായി അധികാരത്തിലെത്തിയതോടെ എല്ലാം മാറിയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു. ലൗ ജിഹാദിനെതിരെ എന്‍ഡിഎ സര്‍ക്കാരുകള്‍ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നതിനെതിരെ യുപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു.