കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശിലെ ഫാക്ടറിയില്‍ സ്ഫോടനം; പത്ത് മരണം - ഉത്തര്‍പ്രദേശ്

ഫാക്ടറി ഉടമ അനധികൃതമായി പടക്ക നിര്‍മാണം നടത്തിയിരുന്നതായി ആരോപണം. കുടുങ്ങി കിടക്കുന്നവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.

ഉത്തര്‍പ്രദേശിലെ ഫാക്ടറിയില്‍ സ്ഫോടനം

By

Published : Feb 23, 2019, 7:21 PM IST

ഉത്തര്‍പ്രദേശിലെ കാര്‍പ്പറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ സ്ഥാപന ഉടമയടക്കം പത്ത് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാദോഹി ജില്ലയിലെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.

സ്ഥാപന ഉടമ അനധികൃതമായി പടക്കനിര്‍മാണം നടത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. അതേസമയം ഇതാണോ സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സ്ഫോടനത്തെ തുടര്‍ന്ന് ഫാക്ടറി പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ സമീപത്തെ മൂന്ന് വീടുകളും തകര്‍ന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details