മുംബൈ:മഹാരാഷ്ട്രയിലെ കരിങ്കോഴി കുംഭകോണത്തെ തുടർന്ന് കോഴിക്കൃഷിയിൽ സാമ്പത്തിക നഷ്ടമുണ്ടായ യുവാവ് ആത്മഹത്യ ചെയ്തു. പൻഹാലയിലെ കോഴി ഫാമുടമ പ്രമോദ് സർജറാവു ജമാദഡെയാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. പ്രമോദ് സർജറാവുവിന്‍റെ കോഴി ഫാമില്‍ നിരവധി പേരാണ് പണം നിക്ഷേപിച്ചത്. ഇതിന് പുറമേ ഫാമിനായി രണ്ട് ലക്ഷം രൂപ ഇയാൾ കടം വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷിച്ച വില്പന നടക്കാത്തതും സംസ്ഥാനത്തെ കുംഭകോണത്തിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും പ്രമോദ് സർജറാവുന്‍റെ കോഴി ഫാം നഷ്ടത്തിലാക്കി.
മഹാരാഷ്ട്രയിലെ കരിങ്കോഴി കുംഭകോണം; കോഴി ഫാം നഷ്ടത്തിലായ യുവാവ് ആത്മഹത്യ ചെയ്തു - കുംഭകോണം
മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട കുംഭകോണത്തെ തുടർന്ന് കർഷകർക്ക് സബ്‌സിഡി നഷ്ടമായതിനെ തുടർന്ന് നിരവധി പേർക്കാണ് കോഴികൃഷിയിൽ സാമ്പത്തിക ബാധ്യതയുണ്ടായത്.
മഹാരാഷ്ട്രയിലെ കരിങ്കോഴി കുംഭകോണം; യുവകർഷകൻ ആത്മഹത്യ ചെയ്തു
കരിങ്കോഴി കൃഷിയിലുള്ള ഉയർന്ന വരുമാനം പ്രതീക്ഷിച്ച് മഹാരാഷ്ട്രയിലെ നിരവധി കർഷകർ വിവിധ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ വർഷത്തെ കരിങ്കോഴി കുംഭകോണം കോഴികൃഷിക്കാർക്ക് തിരിച്ചടിയാവുകയായിരുന്നു. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട കുംഭകോണത്തെ തുടർന്ന് കർഷകർക്ക് സബ്‌സിഡി നഷ്ടമായതാണ് പലർക്കും സാമ്പത്തിക ബാധ്യതയുണ്ടാകാൻ കാരണം.