കേരളം

kerala

ETV Bharat / bharat

മാസ്കുകളും സാനിറ്റൈസറുകളും അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി - മാസ്കുകളും സാനിറ്റൈസറുകളും

ഉൽപന്നങ്ങളുടെ ഉൽപാദനം, വിതരണം, വില എന്നിവ നിയന്ത്രിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുകയും കരിഞ്ചന്ത തടയുകയും ചെയ്തിതിട്ടുണ്ട്

Face masks, hand sanitisers no more essential items: Centre  മാസ്കുകളും സാനിറ്റൈസറുകളും അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി  മാസ്കുകളും സാനിറ്റൈസറുകളും  Face masks, hand sanitisers
മാസ്കുകളും

By

Published : Jul 7, 2020, 4:27 PM IST

ഡല്‍ഹി: ഫെയ്‌സ് മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും അവശ്യവസ്തുക്കളുടെ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതായി ഉപഭോക്തൃകാര്യ സെക്രട്ടറി ലീന നന്ദൻ. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഈ രണ്ട് വസ്തുക്കളുടെയും വിതരണം നടക്കുന്നുണ്ടെന്നും വിതരണ ആശങ്കകളൊന്നുമില്ലെന്നും ലീന നന്ദൻ അറിയിച്ചു. ഈ ഉൽപന്നങ്ങളുടെ ഉൽപാദനം, വിതരണം, വില എന്നിവ നിയന്ത്രിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുകയും കരിഞ്ചന്ത തടയുകയും ചെയ്തിതിട്ടുണ്ട്.

കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 13ന് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം ഫെയ്സ് മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും അവശ്യവസ്തുക്കളായി പ്രഖ്യാപിച്ചിരുന്നു. ജൂൺ 30 വരെയാണ് ഈ രണ്ട് ഉൽ‌പ്പന്നങ്ങളും അവശ്യവസ്തുക്കളായി പ്രഖ്യാപിച്ചിരുന്നത്.

ABOUT THE AUTHOR

...view details