കേരളം

kerala

ETV Bharat / bharat

വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ടോക്കിയോയിലേക്ക്

സന്ദർശന വേളയിൽ വിദേശകാര്യമന്ത്രി ഒക്ടോബർ ആറിന് നടക്കുന്ന രണ്ടാമത്തെ ഇന്ത്യ- ഓസ്‌ട്രേലിയ -ജപ്പാൻ-യുഎസ്എ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ  ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടെഗി  ചതുർഭുജ സഖ്യം  ഉഭയകക്ഷി ചർച്ച  External Affairs Minister S Jaishankar  Toshimitsu Motegi  Ministry of External Affairs (MEA)  Quadrilateral coalition  വിദേശകാര്യ മന്ത്രാലയം
വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ടോക്കിയോയിലേക്ക്

By

Published : Sep 29, 2020, 3:55 PM IST

ന്യൂഡൽഹി: ഒക്ടോബർ 6, 7 തീയതികളിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ടോക്കിയോ സന്ദർശിക്കും. ഈ സമയം അദ്ദേഹം ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടെഗിയുമായി ചർച്ച നടത്തുകയും ചതുർഭുജ സഖ്യത്തിന്‍റെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും. ജയ്‌ശങ്കറും മോട്ടെഗിയും ഉഭയകക്ഷി, പ്രാദേശിക പ്രശ്‌നങ്ങളും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

സന്ദർശന വേളയിൽ ഒക്ടോബർ ആറിന് നടക്കുന്ന രണ്ടാമത്തെ ഇന്ത്യ- ഓസ്‌ട്രേലിയ- ജപ്പാൻ- യുഎസ്എ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൊവിഡുണ്ടാക്കിയ വിവിധ വെല്ലുവിളികളെ ഒരുമിച്ച് നേരിടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്യും. പ്രാദേശിക പ്രശ്‌നങ്ങളും സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ- പസഫിക് നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യവും ചർച്ചാ വിഷയങ്ങളാകും. ജപ്പാൻ സന്ദർശന വേളയിൽ ഓസ്ട്രേലിയയിലെയും യുഎസിലെയും വിദേശകാര്യ മന്ത്രിമാരുമായി ജയ്‌ശങ്കർ ഉഭയകക്ഷി കൂടിയാലോചന നടത്തും.

ABOUT THE AUTHOR

...view details