വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും - ഇന്ത്യ- ബംഗ്ലാദേശ് വാർത്തകൾ
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച.
ന്യൂഡൽഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്‌ച നടത്തും. ഡല്‍ഹിയില്‍ വച്ചാണ് കൂടിക്കാഴ്‌ച. വ്യപാര ബന്ധം, ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്‌പര സഹകരണം, സാംസ്കാരിക വിനിമയം തുടങ്ങിയ വിഷയങ്ങളായിരിക്കും ചർച്ച ചെയ്യുകയെന്ന് വിദേശകാര്യ വ്യക്താവ് രവീഷ് കുമാർ അറിയിച്ചു. അതിർത്തി കരാറുകളെ കുറിച്ചുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തുടരുമെന്നും രവീഷ് കുമാർ കൂട്ടിചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ എത്തിയത്.