ന്യൂഡൽഹി: മെഹബൂബ മുഫ്‌തിയുടെ വീട്ടുതടങ്കല്‍ കാലാവധി പൊതു സുരക്ഷാ നിയമം പ്രകാരം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയ നടപടിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. നിയമത്തെ ദുരുപയോഗപ്പെടുത്തുന്ന നടപടിയാണ് ഇതെന്നും രാജ്യത്തെ ഓരോ പൗരനും ഉറപ്പു നൽകുന്ന ഭരണഘടന അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണിതെന്നും ചിദംബരം പറഞ്ഞു.
നിയമത്തെ ദുരുപയോഗിച്ച് മുഫ്‌തിയുടെ വീട്ടുതടങ്കല്‍ കാലാവധി നീട്ടിയെന്ന് പി.ചിദംബരം - ആർട്ടിക്കിൾ 370
സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷയിലുള്ള 61 വയസുള്ള മുൻ മുഖ്യമന്ത്രി എങ്ങനെയാണ് പൊതു സുരക്ഷക്ക് ഭീഷണിയാകുന്നതെന്നും ആത്മാഭിമാനമുള്ള രാഷ്‌ട്രീയ പ്രവർത്തകന് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളെ എതിർത്താണ് കസ്റ്റഡി റിലീസ് നിർദേശം മുഫ്‌തി നിരസിച്ചതെന്നും അദ്ദേഹം പറഞ്ഞു.
![നിയമത്തെ ദുരുപയോഗിച്ച് മുഫ്‌തിയുടെ വീട്ടുതടങ്കല്‍ കാലാവധി നീട്ടിയെന്ന് പി.ചിദംബരം P Chidambaram Mehbooba Mufti PSA Article 370 Mehbooba Mufti's detention Public Safety Act കോൺഗ്രസ് ന്യൂഡൽഹി മെഹബൂബ മുഫ്‌തി കസ്റ്റഡി കാലാവധി ആർട്ടിക്കിൾ 370 വീട്ടുതടങ്കൽ കാലാവധി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8255077-382-8255077-1596271223623.jpg)
സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷയിലുള്ള 61 വയസുള്ള മുൻ മുഖ്യമന്ത്രി എങ്ങനെയാണ് പൊതു സുരക്ഷക്ക് ഭീഷണിയാകുന്നതെന്നും ആത്മാഭിമാനമുള്ള രാഷ്‌ട്രീയ പ്രവർത്തകന് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളെ എതിർത്താണ് കസ്റ്റഡി റിലീസ് നിർദേശം മുഫ്‌തി നിരസിച്ചതെന്നും അദ്ദേഹം പറഞ്ഞു. വീട്ടുതടങ്കലിന്‍റെ മറ്റൊരു കാരണം പിഡിപി പാർട്ടിയുടെ കൊടിയുടെ നിറമാണെന്നും ചിദംബരം ട്വീറ്റ് ചെയ്‌തു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെക്കുറിച്ച് എന്തുകൊണ്ട് മെഹബൂബ മുഫ്‌തി സംസാരിക്കാൻ പാടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഇത് ഉൾപ്പെടുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. താൻ ഈ നടപടിക്കെതിരെ സംസാരിച്ചാൽ പൊതു സുരക്ഷക്ക് ഭീഷണിയാകുമോ എന്നും അദ്ദേഹം പറഞ്ഞു. മെഹബൂബ മുഫ്‌തിയെ സ്വതന്ത്രയാക്കാൻ നമ്മൾ കൂട്ടായി ശബ്‌ദമുയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് അഞ്ചിന് മുഫ്‌തിയുടെ തടവ് കാലാവധി തീരാനിരിക്കെയാണ് വീണ്ടും മൂന്ന് മാസത്തേക്ക് കൂടി തടങ്കൽ കാലാവധി നീട്ടിയത്.