കേരളം

kerala

ETV Bharat / bharat

ലോക്‌ഡൗണ്‍ നീട്ടിയതിന് പിന്തുണയുമായി ഒമര്‍ അബ്ദുള്ള - ലോക്ക് ഡൗൺ

കൊവിഡ് 19ന്‍റെ ഭീഷണി ലോക്‌ഡൗണ്‍ നീട്ടുന്നതിലൂടെ തടയാന്‍ കഴിയുമെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു

Omar Abdullah National Conference lockdown COVID-19 Jammu and Kashmir Extension of lockdown necessary കൊവിഡ് 19 ലോക്ക് ഡൗൺ ദേശീയ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല
ലോക്ക്ഡൗൺ വിപുലീകരിക്കേണ്ടത് ആവശ്യമാണ് ഒമർ അബ്ദുല്ല

By

Published : Apr 14, 2020, 5:06 PM IST

ശ്രീനഗർ:ലോക്‌ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയത് തികച്ചും ആവശ്യമായ നടപടിയാണെന്ന് നാഷണല്‍ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ലോക്‌ഡൗണ്‍ നീട്ടുന്നതിലൂടെ കൊവിഡ് 19ന്‍റെ ഭീഷണി തടയാൻ കഴിയുമെന്ന് പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ക് ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ അവസരത്തിൽ സമൂഹത്തിലെ പാവപ്പെട്ട ആളുകളെ സഹായിക്കണമെന്നും ഒമര്‍ അബ്ദുള്ള ജനങ്ങളോട് അഭ്യർത്ഥിച്ചു. സാമ്പത്തികമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും അവർക്ക് വേണ്ടി നാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്‍റ് അതിനുള്ള നേതൃത്വം വഹിക്കുന്നുണ്ടെങ്കിലും അവരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details