ആന്ധ്ര-ഒഡീഷ അതിർത്തിയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി - explosives found in andhra odisha border
മാലിന്യ കൂമ്പാരത്തിലാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്
ഭുവനേശ്വർ: ആന്ധ്ര-ഒഡീഷ അതിർത്തിയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. മാലിന്യ കൂമ്പാരത്തിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. ആന്ധ്ര-ഒഡീഷ അതിർത്തിയിലെ സുരക്ഷാ സേനക്ക് നേരെ ആക്രമണം ലക്ഷ്യമിട്ട് മാവോയിസ്റ്റുകളാണ് സ്‌ഫോടക വച്ചതെന്നാണ് പ്രാഥമിക നിഗമനം. ഐഇഡി, 20 കിലോ കോഡ് എക്‌സ് വയർ, 50 മീറ്റർ ഇലക്‌ട്രിക്കൽ വയർ, അലുമിനിയം സൂപ്പര്‍ ഫൈന്‍ ഡിറ്റണേറ്റര്‍ തുടങ്ങിയവ മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെടുത്തതായും മല്‍കന്‍ഗിരി ജില്ലാ പൊലീസ് സൂപ്രണ്ട് റിഷികേശ് ഡി കിലരി പറഞ്ഞു.