ഷിംല:സ്ഫോടകവസ്‌തു കഴിച്ച് ഗർഭിണിയായ പശുവിന്‍റെ താടിയെല്ല് തകർന്നു. ബിലാസ്‌പൂർ ജില്ലയിലാണ് സംഭവം. പശുവിന്‍റെ ഉടമയായ ഗുർദിയൽ സിംഗ് എന്നയാളാണ് സംഭവം വീഡിയോയിലൂടെ പുറത്തുവിട്ടത്. അയൽവാസിയാണ് സ്‌ഫോടകവസ്‌തുക്കൾ പശുവിന് നൽകിയതെന്ന് സിംഗ് ആരോപിച്ചു.
ഹിമാചൽ പ്രദേശിൽ സ്ഫോടകവസ്‌തു കഴിച്ച് ഗർഭിണിയായ പശുവിന്‍റെ താടിയെല്ല് തകർന്നു - പശു
പശുവിന്‍റെ ഉടമയായ ഗുർദിയൽ സിംഗ് എന്നയാളാണ് സംഭവം വീഡിയോയിലൂടെ പുറത്തുവിട്ടത്. മെയ് 26 ന് കേസ് രജിസ്റ്റർ ചെയ്‌തിട്ടും ഇതുവരെയും പ്രതിയെ പിടികൂടിയിട്ടില്ല.
മെയ് 26 നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. പൊലീസ് പ്രദേശവാസികളുടെ മൊഴികളെടുത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് ചില സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. വീഡിയോ വൈറലായതിനെ തുടർന്ന് ഡിഎസ്‌പി സജ്ഞയ് ശർമ സംഭവസ്ഥലം പരിശോധിച്ചു. കേസ് ഗൗരവമേറിയതാണെന്നും പ്രതിയെ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്‌ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിട്ടുണ്ട്. കേരളത്തിൽ സ്‌ഫോടകവസ്‌തു കഴിച്ച് ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിരുന്നു.