കേരളം

kerala

ETV Bharat / bharat

വഡോദര ഗ്യാസ് നിർമാണ ഫാക്‌ടറിയിൽ സ്ഫോടനം

സ്‌ഫോടനത്തിന്‍റെ കാരണം അന്വേഷിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

By

Published : Jan 11, 2020, 7:36 PM IST

വഡോദര ഗ്യാസ് നിർമാണ  ഫാക്‌ടറിയിൽ സ്ഫോടനം  സ്‌ഫോടനത്തിന്‍റെ കാരണം അന്വേഷിക്കാൻ  ഫോറൻസിക് സയൻസ് ലബോറട്ടറി  ഉദ്യോഗസ്ഥർ സ്ഥലത്തെത്തി  Explosion in Vadodara  gas manufacturing factory
വഡോദര ഗ്യാസ് നിർമാണ ഫാക്‌ടറിയിൽ സ്ഫോടനം

ഗാന്ധിനഗർ: വഡോദര ജില്ലയിലെ ഗ്യാസ് നിർമാണ ഫാക്‌ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വഡോദരയ്ക്കടുത്തുള്ള അറ്റ്ലഡാരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന്‍റെ കാരണം അന്വേഷിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഫോടനത്തിന്‍റെ ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് എസ്‌പി പറഞ്ഞു.

ABOUT THE AUTHOR

...view details