ന്യൂഡൽഹി:ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് 17 വരെ കേസുകൾ നിയന്ത്രണത്തിലായിരുന്നു. തുടർന്ന് സെപ്റ്റംബർ 17 ന് 4,500 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ കൊവിഡ് കേസുകൾ വീണ്ടും നിയന്ത്രണത്തിലായി. അടുത്ത ദിവസങ്ങളില്‍ കൊവിഡ് വ്യാപനം കുറയുമെന്ന് വിദഗ്ധര്‍ സൂചന നൽകിയെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.
കൊവിഡ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദിയുമായുള്ള ഉന്നതതല വെർച്വൽ റിവ്യൂ മീറ്റിങുകൾ ഫലപ്രദമാണെന്നും കെജ്‌രിവാൾ പറഞ്ഞു.