കേരളം

kerala

ETV Bharat / bharat

മാലിന്യപ്രശ്‌നത്തിന് പരിഹാരവുമായി പ്രവാസി വ്യവസായി - പ്രവാസി വ്യവസായി രംഗത്ത്

കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങി ഊര്‍ജോല്‍പാദനത്തിന് ഉപയോഗിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. പഞ്ചാബിൽ അഞ്ച് മെഗാവാട്ട് ശേഷിയുള്ള 200 പ്ലാന്‍റുകൾ സ്ഥാപിക്കാനാണ് പദ്ധതി.

മാലിന്യപ്രശ്നത്തിന് പരിഹാരവുമായി പ്രവാസി വ്യവസായി രംഗത്ത്

By

Published : Nov 8, 2019, 3:40 PM IST

ചണ്ഡീഗഡ്: വൈക്കോൽ കത്തിക്കുന്നതിൽ നിന്നുണ്ടാകുന്ന മാലിന്യപ്രശ്‌നത്തിന് പരിഹാരവുമായി പ്രവാസി വ്യവസായിയായ ചിരജ്ഞീവ് കതൂരിയ രംഗത്ത്. പഞ്ചാബിൽ 1,000 മെഗാവാട്ട് ഊർജ്ജ ഉൽ‌പാദന പ്ലാന്‍റുകള്‍ നിർമിക്കാനുള്ള പദ്ധതിയുമായാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കതൂരിയയുടെ ന്യൂ ജനറേഷൻ പവർ ഇന്‍റർനാഷണൽ കമ്പനി മുമ്പോട്ട് വന്നിരിക്കുന്നത്. പഞ്ചാബിൽ അഞ്ച് മെഗാവാട്ട് ശേഷിയുള്ള 200 പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. വിളയുടെ അവശിഷ്ടം കർഷകരിൽ നിന്ന് വാങ്ങുകയും ഊർജോല്‍പാദനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതോടെ ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തെ പ്രതിരോധിക്കാൻ ഒരു പരിധി വരെ കഴിയുെമന്ന് ഇദ്ദേഹം പറയുന്നു.

ABOUT THE AUTHOR

...view details