ജയ്‌പൂര്‍: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ഇന്ത്യന്‍ പൗരത്വം ലഭിച്ച പാക് വംശജ നിത കന്‍വാര്‍. ഇന്ത്യക്കാരെ വിവാഹം കഴിച്ചിട്ടും ഇന്ത്യന്‍ പൗരത്വം ലഭിക്കാതെ വിഷമിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ പുതുക്കിയ നിയമം സഹായകരമാകുമെന്ന് നട്‌വാഡ ഗ്രാമത്തിലെ സര്‍പഞ്ച് (ഗ്രാമമുഖ്യന്‍) കൂടിയായ നിത കന്‍വാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
എക്‌സ്‌ക്ലൂസിവ്: പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണയുമായി ഇന്ത്യന്‍ പൗരത്വം ലഭിച്ച പാക് വംശജ - പാക് വംശജ
രാജസ്ഥാനിലെ നട്‌വാഡ ഗ്രാമത്തിലെ സര്‍പഞ്ച് (ഗ്രാമമുഖ്യന്‍) കൂടിയായ നിത കന്‍വാറാണ് പൗരത്വ നിയമ ഭേദഗതി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
2001ലാണ് നിത കന്‍വാര്‍ പാകിസ്ഥാനില്‍ നിന്നും രാജസ്ഥാനിലെ ടോങ്ക് ജില്ലയിലേക്ക് കുടിയേറിയത്. 2005ല്‍ അജ്‌മീറിലെ സോഫിയ കോളജില്‍ നിന്നും ബിരുദം പാസായ നിത 2011ല്‍ ഇന്ത്യക്കാരനായ പുന്യ പ്രതാപ് കരനെ വിവാഹം ചെയ്‌തു. ശേഷം ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞ് 2019ലാണ് നിതയ്‌ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച നിത ഗ്രാമത്തിലെ സര്‍പഞ്ചായി (ഗ്രാമമുഖ്യന്‍) തെരഞ്ഞെടുക്കപ്പെട്ടത്.
നിത കന്‍വാറിന് പുറമേ മകന്‍ താക്കൂര്‍ ലക്ഷമണ്‍ കരണിനും ഇന്ത്യന്‍ പൗരത്വം ലഭിച്ചു. പാകിസ്ഥാനില്‍ ജനിച്ച നിത ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതിനായാണ് ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയത്. പഠനത്തിന് ശേഷമാണ് ഇന്ത്യക്കാരനെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പിന്നീടാണ് ഗ്രാമത്തെ സേവിക്കാനുള്ള ആഗ്രഹം കാരണം തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും.