ട്രംപിന് സ്വര്‍ണത്തിന്‍റേയും വെള്ളിയുടേയും ഡിന്നര്‍സെറ്റൊരുക്കി രാജസ്ഥാൻ സ്വദേശി - ജയ്‌പൂര്‍
ഈ ഡിന്നര്‍ സെറ്റിന് 'ട്രംപ് സെറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്
ജയ്‌പൂര്‍: ട്രംപിന് സ്വര്‍ണത്തിന്‍റേയും വെള്ളിയുടേയും ഡിന്നര്‍ സെറ്റൊരുക്കി രാജസ്ഥാനിലെ സ്വര്‍ണക്കടക്കാരൻ. 'ട്രംപ് സെറ്റെന്നാണ്' ഈ കളക്ഷന് പേരിട്ടിരിക്കുന്നത്. ജയ്പൂരിലെ അരുണ്‍ പബുവാളാണ് ഈ കളക്ഷന്‍ ഒരുക്കിയിരിക്കുന്നത്. 2010ല്‍ അന്നത്തെ യു.എസ് പ്രസിഡന്‍റ് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇതേ തരത്തിലുള്ള ഡിന്നര്‍ സെറ്റും പബുവാള്‍ ഉണ്ടാക്കിയിരുന്നു. യു.എസ് പ്രസിഡന്‍റുമാര്‍ക്ക് വേണ്ടി വേറിട്ട ഡിസൈനുകളാണ് ഇദ്ദേഹം ഉണ്ടാക്കുന്നത്. പ്രസിഡന്‍റുമാരുടെ സ്വകാര്യ ഉപയോഗത്തിനായി മൂന്നാം തവണയാണ് പബുവാള്‍ ഡിന്നര്‍സെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ചെമ്പിലും ഓടിലും തീര്‍ക്കുന്ന പാത്രങ്ങളുടെ പുറത്താണ് സ്വര്‍ണവും വെള്ളിയും പൂശുന്നത്. മൂന്നാഴ്ച മുമ്പാണ് ട്രംപിന് ഡിന്നര്‍ സെറ്റ് ഒരുക്കാൻ നിര്‍ദ്ദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.