അനധികൃത മദ്യം വിതരണം ചെയ്യൽ; ഫാം ഹൈസിൽ എക്സൈസ് റെയ്‌ഡ് - അനധികൃത മദ്യം വിതരണം ചെയ്യൽ
ബുധനാഴ്ച്ച ഫാം ഹൈസിൽ നടത്തിയ റെയ്‌ഡിൽ ഹരിയാനയിൽ നിന്ന് ഇറക്കുമതി ചെയ്‌ത വിലകൂടിയ മദ്യങ്ങൾ പിടികൂടി.

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഫാം ഹൈസിൽ നികുതി അടക്കാതെ മദ്യം വിൽക്കുന്നു എന്ന വിവരത്തെത്തുടർന്ന് എക്സൈസ് റെയ്ഡ്. ഫാം ഹൗസിൽ സ്ഥിരമായി പാർട്ടികൾ നടത്തുമെന്നും അതിഥികൾക്കായി നൽകുന്നത് വിലകൂടിയ മദ്യമാണെന്നുമാണ് എക്സൈസിന് ലഭിച്ച വിവരം. തുടർന്ന് ബുധനാഴ്ച്ച ഫാം ഹൈസിൽ നടത്തിയ റെയ്‌ഡിൽ ഹരിയാനയിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്‌ത വിലകൂടിയ മദ്യങ്ങൾ പിടികൂടി. സംഭവത്തിൽ ഫാം ഹൈസ് മാനേജരെയും പാർട്ടി സംഘാടകനെയും അറസ്റ്റ് ചെയ്‌തു. കൂടാതെ ഫാം ഹൗസിനെ എക്സൈസ് വകുപ്പ് കരിമ്പട്ടികയിൽ പെടുത്തി. നൂറിലധികം മദ്യക്കുപ്പികളാണ് എക്സൈസ് വകുപ്പ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.