ലോക്ക് ഡൗണ്‍ കാലത്ത് ഏറെ പേരും വീടുകള്‍ക്കുള്ളില്‍ തന്നെയാണ് ചെലവഴിക്കുന്നത്. ഇതില്‍ ചിലരെങ്കിലും ദിവസം തള്ളി നീക്കാന്‍ മദ്യം ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്യനങ്ങള്‍ ഉണ്ടാക്കുമെന്നും രോഗ പ്രതിരോധ ശേഷി കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരക്കാര്‍ക്ക് രോഗപ്രതിരോധ ശേഷി കുറയും. ഇത് കൊവിഡ്-19 വൈറസ് പടരാന്‍ കാരണമാകുമെന്നും ഡോ. സോവന്ദല്‍ വ്യക്തമാക്കുന്നു. ഫ്രാഗിളിന്‍റെ രചയിതാവ് കൂടിയാണ് അദ്ദേഹം.
കൊവിഡ് സമയത്തെ മദ്യപാനം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം - lockdown
മദ്യപിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്യനങ്ങള്‍ ഉണ്ടാക്കുമെന്നും രോഗ പ്രതിരോധ ശേഷി കുറയ്ക്കുമെന്നും വിദഗ്ധര്‍. രോഗപ്രതിരോധ ശേഷി കുറയുന്നത് കൊവിഡ്-19 വൈറസ് പടരാന്‍ കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു
മദ്യം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി പതിയെ പതിയെ കുറയാന്‍ കാരണമാകും. ഒരു ദിവസം നിങ്ങള്‍ ചെറിയ തോതില്‍ മദ്യപിച്ചാല്‍ നിങ്ങളുടെ ശരീരത്തെ അത് ചെറിയ രീതിയില്‍ മാത്രമാണ് ബാധിക്കുക. എന്നാല്‍ നന്നായി മദ്യപിച്ചാല്‍ അത് മൊത്തം ശരീരത്തെ തകര്‍ക്കും. അമിതമായി മദ്യപിച്ചാല്‍ 20 മിനുട്ടിനുള്ളില്‍ രോഗപ്രതിരോധ ശേഷി കുറയുമെന്ന് നേരത്തെ ഫോക്സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് മുതല്‍ അഞ്ച് മണിക്കൂര്‍ സമയം കൊണ്ട് മാത്രമേ പ്രതിരോധശേഷി തിരിച്ച് വരികയുള്ളു. എങ്കിലും നിരന്തരമായ മദ്യപാനം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിരന്തരം മദ്യം കഴിക്കുന്നവര്‍ക്ക് ന്യുമോണിയ പോലുള്ള അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാര്‍ക്ക് കൊവിഡ് പോലുള്ള മഹാമാരികളെ നേരിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.