യുപിയിൽ മുൻ ഗ്രാമത്തലവനെ വെടിവച്ച് കൊലപ്പെടുത്തി - Ex-village head shot dead
സംഭവത്തിൽ 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് സ്ത്രീകളെയടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുപി
ലഖ്‌നൗ: അസംഗഡിലെ റാണി കി സരായ് പ്രദേശത്ത് മുൻ ഗ്രാമത്തലവനെ വെടിവച്ച് കൊലപ്പെടുത്തി. അലിപൂർ ഗ്രാമത്തിലെ മുൻ മേധാവി രാജേഷ് യാദവാണ് മരിച്ചത്. സംഭവത്തിൽ 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് സ്ത്രീകളെയടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.