ഹൈദരാബാദ്:വിവാഹ ഘോഷയാത്രയ്ക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മുൻ സൈനികൻ ആകാശത്തേക്ക് വെടിയുതിർത്തു. പെഡപ്പള്ളി ജില്ലയിൽ നടന്ന വിവാഹ ആഘോഷത്തിലായിരുന്നു സംഭവം. 2002 മുതൽ 2019 വരെ ജമ്മു കശ്മീർ റെജിമെന്‍റിൽ ജോലി ചെയ്തിരുന്ന സൈനികനായ ബദ്ദാം തിരുമൽ റെഡ്ഡിയാണ് വെടിയുതിർത്തതെന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ ഹബീബ് ഖാൻ പറഞ്ഞു.
വിവാഹ ഘോഷയാത്രക്കിടെ വെടിയുതിർത്ത് മുൻ സൈനികൻ - ആയുധ നിയമം
വിവാഹ ഘോഷയാത്രയ്ക്കിടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം
വിവാഹ ഘോഷയാത്രയ്ക്കിടെ വെടിയുതിർത്ത് മുൻ സൈനികൻ
സ്വയം രക്ഷക്കായാണ് സൈനികൻ തോക്കിനുള്ള ലൈസൻസ് നേടിയത്. ലൈസൻസ് ഉണ്ടെങ്കിലും പൊതു സ്ഥലങ്ങളിൽ തോക്ക് ഉപയോഗിക്കാനുള്ള അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചു. ഇയാളിൽ നിന്ന് പൊലീസ് തോക്ക് കണ്ടുകെട്ടിയിട്ടുണ്ട്. തോക്ക് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ച നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.
Last Updated : Feb 14, 2020, 11:30 PM IST