ന്യൂഡൽഹി:മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ചയാണ് കരസേനയുടെ റിസർച്ച് ആൻഡ് റെഫറൽ (ആർ ആന്‍റ് ആർ) ആശുപത്രിയിൽ അദ്ദേഹത്തെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്‌ത്രക്രിയയുടെ മുന്നോടിയായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രണബ് മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് - റിസർച്ച് ആൻഡ് റെഫറൽ
ഇപ്പോഴും കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍
![പ്രണബ് മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് Pranab Mukherjee Former President Pranab health updates R&R Hospital Pranab on ventilator പ്രണബ് മുഖർജി പ്രണബ് മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് റിസർച്ച് ആൻഡ് റെഫറൽ ആർ ആന്‍റ് ആർ ആശുപത്രിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8390423-643-8390423-1597224484143.jpg)
പ്രണബ് മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്
അദ്ദേഹത്തിന്‍റെ ഹൃദയ ധമനികളിലേക്കുള്ള രക്തചക്രമണ വ്യവസ്ഥ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നുണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും നില വഷളായെന്നും ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു.