ഇന്ത്യയിൽ രാഷ്‌ട്രീയ അഭയം തേടി ഇമ്രാൻ ഖാന്‍റെ പാർട്ടിയിലെ മുൻ എംഎൽഎ - Ex-MLA from Imran Khan's party seeks political asylum in India
മതന്യൂനപക്ഷങ്ങൾ പാകിസ്ഥാനില്‍ വിവേചനങ്ങൾക്ക് ഇരയാവുകയാണെന്നും സ്വന്തം രാജ്യത്തേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും പാകിസ്ഥാനിലെ മുന്‍ എംഎല്‍എ ബല്‍ദേവ് കുമാര്‍.
ന്യൂഡല്‍ഹി:പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ തെഹ്‌രീക് ഇ ഇന്‍സാഫ് മുന്‍ എംഎല്‍എ ബല്‍ദേവ് കുമാര്‍ രാഷ്‌ട്രീയ അഭയം തേടി ഇന്ത്യയില്‍. കുടുംബവുമായാണ് ബല്‍ദേവ് ഇന്ത്യയിലെത്തിയത്. മതന്യൂനപക്ഷങ്ങൾ പാകിസ്ഥാനില്‍ വിവേചനങ്ങൾക്ക് ഇരയാവുകയാണെന്നും സ്വന്തം രാജ്യത്തേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും ബല്‍ദേവ് പറഞ്ഞു. ബാരിക്കോട്ടിലെ ഖൈബർ പഖ്‌തുൻ ഖ്വ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു ബല്‍ദേവ്. 2018 ല്‍ ഇദ്ദേഹത്തിനെതിരെ പാകിസ്ഥാനില്‍ വ്യാജ കൊലപാതകക്കേസ് ചുമത്തിയിരുന്നു.