മുംബൈ:മഹാരാഷ്‌ട്രയില്‍ മുന്‍ എംഎല്‍എയ്‌ക്കും, മേയര്‍ കുടുംബത്തിലെ 7 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പൂനെ മേയര്‍ മുരളീധര്‍ മൊഹോളിന്‍റെ ഏഴ് കുടുംബാംഗങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുന്‍സിപ്പല്‍ കമ്മിഷണര്‍ ശേഖര്‍ ഖായ്‌ക്കവഡ് വ്യക്തമാക്കി. മേയര്‍ മുരളീധര്‍ മൊഹോളിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്‌ട്രയില്‍ മുന്‍ എംഎല്‍എയ്‌ക്കും മേയര്‍ കുടുംബത്തിലെ 7 പേര്‍ക്കും കൊവിഡ് - Pune
പൂനെ മേയര്‍ മുരളീധര്‍ മൊഹോളിന്‍റെ ഏഴ് കുടുംബാംഗങ്ങള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. മേയര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍ ബിജെപി എംഎല്‍എ യോഗേഷ് തിലേക്കറിനും കൊവിഡ് സ്ഥിരീകരിച്ചുണ്ട്.
മഹാരാഷ്‌ട്രയില്‍ മുന്‍ എംഎല്‍എയ്‌ക്കും മേയര്‍ കുടുംബത്തിലെ 7 പേര്‍ക്കും കൊവിഡ്
ബിജെപി മുന്‍ എംഎല്‍എ യോഗേഷ് തിലേക്കറിനും കൊവിഡ് സ്ഥിരീകരിച്ചു. പൂനെയിലെ ഹദാപ്‌സറില്‍ നിന്നുള്ള എംഎല്‍എയായിരുന്നു അദ്ദേഹം. ആരോഗ്യനില തൃപ്‌തികരമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തിട്ടുണ്ട്. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായി മേയര്‍ മുരളീധര്‍ മൊഹോളും ട്വീറ്റ് ചെയ്‌തിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ചികില്‍സ തുടരുകയാണെന്നും ട്വീറ്റില്‍ പറയുന്നു.