101 ദിവസത്തിന് ശേഷം മുൻ മന്ത്രി സോളങ്കി കൊവിഡ് മുക്തനായി - ഗുജറാത്ത്
കൊറോണയെ ലാഘവത്തോടെ കാണരുത്. കാരണം ആശുപത്രിയിൽ കിടക്കുന്നതിലും നല്ലത് മാസ്ക് ധരിക്കുന്നതാണ്". സോളങ്കി പറഞ്ഞു
ഗാന്ധിനഗർ: മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭരത് സിങ്ങ് സോളങ്കി 101 ദിവസത്തിന് ശേഷം കോവിഡ് മുക്തനായി. സോളങ്കിയെ ജൂൺ 22 നാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് വഡോദരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ജൂൺ 30 ന് അഹമ്മദാബാദിലെ സിഐഎംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. "ഞാൻ അമിത ആത്മവിശ്വാസത്തിലായിരുന്നു. എനിക്ക് ഒന്നും സംഭവിക്കില്ലെന്ന ധാരണയിലായിരുന്നു. മുൻകരുതലുകൾ എടുത്തില്ല. കൊറോണയെ ലാഘവത്തോടെ കാണരുത്. കാരണം ആശുപത്രിയിൽ കിടക്കുന്നതിലും നല്ലത് മാസ്ക് ധരിക്കുന്നതാണ്". സോളങ്കി പറഞ്ഞു. ഡിസ്ചാർജ് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച സോളങ്കി ഡോക്ടർമാർക്ക് നന്ദി അറിയിച്ചു.