സൈനികന്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി മുന്‍ ഐടിബിപി ഓഫീസര്‍ - ചണ്ഡിഗഡ്
ഉത്തരാഖണ്ഡില്‍ ദീപക് എന്ന സൈനികന്‍ മുറിയിലെത്തി ആക്രമിക്കാനും ശാരീരീകമായി ചൂഷണം ചെയ്യാനും ശ്രമിച്ചുവെന്നാണ് കരുണാജിതിന്‍റെ ആരോപണം
ചണ്ഡിഗഡ് : ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് സേനയില്‍ നിന്ന് ഡെപ്യുട്ടി കമാന്‍ഡന്‍റ്-ഡെപ്യുട്ടി ജഡ്ജ് അറ്റോര്‍ണി ജനറലായി രാജിവെച്ച കരുണാജിത് കൗര്‍ സേനയ്ക്കെതിരെ ശക്‌തമായ ആരോപണവുമായി രംഗത്ത്. ഉത്തരാഖണ്ഡില്‍ എട്ടാമത്തെ ബറ്റാലിയനിടയില്‍ ദീപക് എന്ന സൈനികന്‍ തന്‍റെ മുറിയിലെത്തി ആക്രമിക്കാനും ശാരീരീകമായി ചൂഷണം ചെയ്യാനും ശ്രമിച്ചു എന്നാണ് കരുണാജിതിന്‍റെ ആരോപണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തന്നെ സഹായിക്കുന്നതിന് പകരം കോൺസ്റ്റബിളിന്‍റെ തെറ്റ് മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും കരുണാജിത് പറഞ്ഞു.