മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഔദ്യോഗിക വസതി ഒഴിഞ്ഞു
വിരമിച്ചയുടൻ ഔദ്യോഗിക വസതിയൊഴിയുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ഗൊഗോയിയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു
ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിഞ്ഞതായി റിപ്പോർട്ടുകൾ. വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാർക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ഒരു മാസമാണ് സമയപരിധി നല്‍കുന്നത്. എന്നാൽ വിരമിച്ചയുടൻ ഔദ്യോഗിക വസതിയൊഴിയുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ഗൊഗോയിയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. 2018 ഒക്‌ടോബറിൽ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ഗൊഗോയി 2019 നവംബർ പതിനേഴിനാണ് വിരമിച്ചത്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ചരിത്രവിധികൾക്കുമൊടുവിലാണ് ഗൊഗോയിയുടെ പടിയിറക്കം. പദവി ഒഴിയുമ്പോള്‍ 134 വര്‍ഷം നീണ്ടുനിന്ന അയോധ്യ തര്‍ക്കഭൂമി കേസില്‍ അന്തിമ വിധി പ്രഖ്യാപിച്ച ന്യായാധിപനെന്ന നേട്ടവും ഈ അറുപത്തിനാലുകാരന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമാകുന്നുണ്ട്.