വോട്ടിങ് മെഷീന്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
വിവിധ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെയും മാതൃകാ കോഡുകളെയും കുറിച്ച് കമ്മീഷൻ വരും ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി ചര്‍ച്ച നടത്തും
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. വിവിധ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെയും മാതൃകാ കോഡുകളെയും കുറിച്ച് കമ്മീഷൻ വരും ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി ചര്‍ച്ച നടത്തും. ടൈംസ് നൗ സമ്മിറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിഎമ്മുകള്‍ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലെ തകരാറുണ്ടാകാം. കഴിഞ്ഞ 20 വര്‍ഷമായി ഇവിഎം ആണ് ഉപയോഗിക്കുന്നത്. ഇനി തിരികെ പോക്ക് സാധ്യമല്ല. അതിന് തര്‍ക്കത്തിന്‍റെയും ആവശ്യമില്ല. വോട്ട് രേഖപ്പെടുത്താൻ യന്ത്രങ്ങൾ ഉപയോഗിക്കുന്നത് സുപ്രീം കോടതി ഉൾപ്പെടെ വിവിധ കോടതികൾ ശരിവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.