ന്യൂഡല്‍ഹി:കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഈ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 10.3ശതമാനം ഇടിയുമെന്ന ഐഎംഎഫിന്‍റെ പ്രവചനം മുന്‍നിര്‍ത്തിയാണ് രാഹുലിന്‍റെ വിമര്‍ശനം. സര്‍ക്കാരിന്‍റെ മറ്റൊരു നേട്ടമാണിതെന്ന് രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിച്ചു. പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും ഇന്ത്യയേക്കാള്‍ മെച്ചമായി കൊവിഡ് സാഹചര്യം കൈകാര്യം ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍, ചൈന, ഭൂട്ടാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ 2020-21 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ചൂണ്ടിക്കാട്ടിയ ഐഎംഎഫ് ചാര്‍ട്ടും രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു.
പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും ഇന്ത്യയേക്കാള്‍ മെച്ചമായി കൊവിഡിനെ നേരിട്ടെന്ന് രാഹുല്‍ ഗാന്ധി
ഈ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 10.3ശതമാനം ഇടിയുമെന്ന ഐഎംഎഫിന്‍റെ പ്രവചനം പങ്കുവച്ചാണ് രാഹുലിന്‍റെ വിമര്‍ശനം
ജിഡിപിയില്‍ ഈ വര്‍ഷം ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്ന കഴിഞ്ഞ ദിവസത്തെ ഐഎംഎഫ് പ്രവചനത്തെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ആറ് വര്‍ഷത്തെ ബിജെപിയുടെ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഇന്ത്യ 2021ല്‍ 8.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും മികച്ച വളര്‍ച്ച കൈവരിക്കുന്ന രാജ്യമായി മാറുമെന്നും ഐഎംഎഫ് പറയുന്നു. ചൈനയുടെ 8.2 ശതമാനം വളര്‍ച്ചാനിരക്കിനെ ഇന്ത്യ മറികടക്കുമെന്നും ഐഎംഎഫിന്‍റെ വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.