കേരളം

kerala

ETV Bharat / bharat

വെള്ളപ്പൊക്കം; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യൂറോപ്യന്‍ യൂണിയന്‍റെ ധനസഹായം - ഇന്ത്യ

ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് വേണ്ടി 1.8 ദശലക്ഷം യൂറോ ധനസഹായം പ്രഖ്യാപിച്ചതിനു പിറകെയാണ് ഇപ്പോഴത്തെ ഈ പുതിയ പ്രഖ്യാപനം. അതോടെ 3.45 ദശലക്ഷം യൂറോ ധനസഹായമാണ് ലഭിക്കാൻ പോകുന്നത്.

ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങൾക്ക് യൂറോപ്യന്‍ യൂണിയന്‍ (ഇ യു) ധനസഹായം പ്രഖ്യാപിച്ചു
ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങൾക്ക് യൂറോപ്യന്‍ യൂണിയന്‍ (ഇ യു) ധനസഹായം പ്രഖ്യാപിച്ചു

By

Published : Aug 13, 2020, 3:57 PM IST

ന്യൂഡല്‍ഹി: വെള്ളപ്പൊക്കത്തിൽ നാശം സംഭവിച്ച ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങൾക്ക് യൂറോപ്യന്‍ യൂണിയന്‍ ധനസഹായം പ്രഖ്യാപിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങൾക്ക് 1.65 ദശലക്ഷം യൂറോയാണ് ധനസഹായമായി യൂറോപ്യന്‍ യൂണിയന്‍ വാഗ്‌ദാനം ചെയ്തത്. ഈ വര്‍ഷം തുടക്കത്തില്‍ ഉന്‍പുന്‍ കൊടുങ്കാറ്റ് അടക്കമുള്ള ദുരന്തങ്ങള്‍ ബാധിച്ച ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് വേണ്ടി 1.8 ദശലക്ഷം യൂറോ ധനസഹായം പ്രഖ്യാപിച്ചതിനു പിറകെയാണ് ഇപ്പോഴത്തെ ഈ പുതിയ പ്രഖ്യാപനം. അതോടെ 3.45 ദശലക്ഷം യൂറോ ധനസഹായമാണ് ലഭിക്കാൻ പോകുന്നത്.

ദക്ഷിണേഷ്യയില്‍ ഉടനീളം കാലവര്‍ഷത്തിന്‍റെ ഭാഗമായി പെയ്ത മഴ കനത്ത നാശ നഷ്ടങ്ങളാണ് വരുത്തിയത്. ഏതാണ്ട് 1.75 കോടി ജനങ്ങളെ വെള്ളപൊക്കം ബാധിച്ചിട്ടുണ്ട്. 1.6 ദശലക്ഷം യൂറോയില്‍ ഒരു ദശലക്ഷം യൂറോ ബംഗ്ലാദേശിലെ അടിയന്തിര അവശ്യങ്ങൾക്കായും ഇതിനു പുറമെ 5 ലക്ഷം യൂറോ ഇന്ത്യയിലെ അടിസ്ഥാന അവശ്യങ്ങൾക്കായും കൂടാതെ 150000 യൂറോ നേപ്പാളിനും നൽകാൻ തീരുമാനിച്ചതായി യൂറോപ്യന്‍ യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യൂറോപ്യന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ആന്‍റ് ഹുമാനിറ്റേറിയന്‍ എയ്ഡ് ഓപ്പറേഷന്‍സിലൂടെ (ഇ സി എച്ച് ഒ) യൂറോപ്യന്‍ യൂണിയന്‍ ഓരോ വര്‍ഷവും 12 കോടിയിലധികം ധനസഹായതിനായി മാറ്റിവക്കും എന്ന് ഇ സി എച്ച് ഒ യുടെ ഏഷ്യാ പെസഫിക് മേഖലാ റീജിയണല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ പീറ്റര്‍ ബിറോ ഇടിവി ഭാരതിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details