ജപ്പാനിൽ കപ്പലിൽ കഴിയുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കപ്പലിൽ കുടുങ്ങിയിരിക്കുന്നവർ. 160ല്‍ അധികം പേരാണ് ജപ്പാനിൽ കപ്പലിൽ കുടുങ്ങികിടക്കുന്നത്. കൊറോണ വൈറസ് ഭയന്ന് ചൈനയിൽ നിന്ന് ജപ്പാനിലെ യോകോഹാമ ഹാർബറിലേക്കുള്ള ക്രൂസ് കപ്പൽ അഞ്ച് ദിവസത്തിലധികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ക്രൂയിസ് കപ്പലിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മധുരയിൽ നിന്നുള്ള അനുഭഗൻ ഇടിവി ഭാരത് റിപ്പോർട്ടറോട് വാട്‌സ്ആപ്പ് വീഡിയോ കോൾ വഴി സംസാരിച്ചു.
അവസ്ഥ വഷളാകുന്നതിനുമുമ്പ് രക്ഷിക്കണം; സഹായാഭ്യർഥനയുമായി ജപ്പാൻ കപ്പലിലെ സൂപ്പർവൈസർ - before the condition turns worse' man form Cruise ship in Japan
കൊറോണ വൈറസ് ഭയന്ന് ചൈനയിൽ നിന്ന് ജപ്പാനിലെ യോകോഹാമ ഹാർബറിലേക്കുള്ള ക്രൂസ് കപ്പൽ അഞ്ച് ദിവസത്തിലധികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ക്രൂയിസ് കപ്പലിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മധുരയിൽ നിന്നുള്ള അനുഭഗൻ ഇടിവി ഭാരത് റിപ്പോർട്ടറോട് വാട്‌സ്ആപ്പ് വീഡിയോ കോൾ വഴി സംസാരിച്ചു
"തുടക്കത്തിൽ, എല്ലാം സാധാരണമാണെന്ന് ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ കൊറോണ വൈറസിനെക്കുറിച്ച് ഇപ്പോൾ നമ്മൾ കേൾക്കുന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. സ്ഥിതിഗതികൾ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ആദ്യം അവർ പറഞ്ഞത് 10 പേർക്ക് മാത്രമാണ് കൊറോണ വൈറസ് ബാധിച്ചതെന്നാണ്. പിന്നെ, 60 അംഗങ്ങളെ ബാധിച്ചതായും ഇപ്പോൾ ഈ സംഖ്യ 120 ആയി ഉയർന്നതായുമാണ് സൂചന. നിലവിൽ ഇവിടത്തെ ഇന്ത്യക്കാരെയൊന്നും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. പക്ഷെ രക്ഷപ്പെടുത്താൻ ഇന്ത്യൻ സർക്കാർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ, ഞങ്ങൾക്കും വൈറസ് ബാധയുണ്ടാകും. 50 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1000ല്‍ അധികം ആളുകളാണ് കപ്പലിൽ ഉള്ളത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ജപ്പാൻ സർക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ചൈനയിലും സമാനമായ സാഹചര്യം സംഭവിച്ചു. എയർ ഇന്ത്യ വിമാനങ്ങളിൽ അവരെ രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചു. അതുപോലെ തന്നെ ഞങ്ങളെയെല്ലാം രക്ഷപ്പെടുത്താൻ ഇന്ത്യ മുന്നോട്ട് വരണം ”അദ്ദേഹം പറഞ്ഞു.
TAGGED:
Etv Exclusive - 'Rescue us