ഇടിവി ഭാരത് ഇംപാക്‌ട്; ഛത്തീസ്‌ഗഢ് ജനറൽ ആശുപത്രിയിലേക്ക് രക്തദാനത്തിനായി ആളുകൾ എത്തി - രക്ത ദാനം
ഛത്തീസ്‌ഗഢിലെ മഹാസമുണ്ട് ജില്ലാ ആശുപത്രിയിൽ രക്ത ക്ഷാമം നേരിടുന്ന വാര്‍ത്ത ഇടിവി ഭാരതാണ് പുറത്ത് വിട്ടത്
![ഇടിവി ഭാരത് ഇംപാക്‌ട്; ഛത്തീസ്‌ഗഢ് ജനറൽ ആശുപത്രിയിലേക്ക് രക്തദാനത്തിനായി ആളുകൾ എത്തി Mahasamund news Mahasamund District hospital ETV Bharat Impact Blood donation Blood donation in Mahasamund ഇടിവി ഭാരത് ഇംപാക്ട് രക്ത ദാനം ഛത്തീസ്ഗഡിലെ ജനറൽ ആശുപത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7341602-298-7341602-1590418484226.jpg)
ബിലാസ്‌പൂര്‍: ഛത്തീസ്‌ഗഢിലെ മഹാസമുണ്ട് ജില്ലാ ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാനായി നിരവധിയാളുകള്‍ എത്തിത്തുടങ്ങി. ലോക്ക്‌ഡൗണ്‍ ആരംഭിച്ചതോടെ ഛത്തീസ്‌ഗഢിലെ മഹാസമുണ്ട് ജില്ലാ ആശുപത്രിയിൽ വലിയ രക്ത ക്ഷാമം നേരിടുന്നതായുള്ള വാർത്ത ഇടിവി ഭാരത് പുറത്ത് വിട്ടിരുന്നു. മാർച്ച് 22 മുതൽ 195 പേർ മാത്രമാണ് രക്തം ദാനം ചെയ്യാനായി എത്തിയതെന്ന് ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ വാർത്ത ജനങ്ങളിലേക്ക് എത്തിയതോടെ രണ്ട് ദിവസത്തിനുള്ളിൽ 80 പേർ രക്തം ദാനം ചെയ്യാനായി മുമ്പോട്ട് വന്നു. 2006 ൽ ആരംഭിച്ച ഒരു ബ്ലഡ് ബാങ്ക് മാത്രമാണ് ജില്ലയിൽ ഉള്ളത്.