ഷിംല: ലോക്ക്ഡൗണ്‍ മൂലം ഷിംലയിലെ ജുമാ മസ്‌ജിദ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന 200 ഓളം കശ്മീരി തൊഴിലാളികള്‍ക്ക് ജില്ലാ ഭരണ കൂടം സൗകര്യങ്ങള്‍ ഒരുക്കി നല്‍കി. മെഡിക്കല്‍ സംഘവും ഉടന്‍ സ്ഥലത്തെത്തും. ഇടിവി ഭാരതിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ ഭരണ കൂടത്തിന്‍റെ ഇടപെടല്‍.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഏഴ് ദിവസത്തേക്ക് വേതനം ലഭിക്കാത്തതിനാല്‍ 200 ലധികം ആളുകള്‍ ഭക്ഷണവും വെള്ളവും വാങ്ങാന്‍ പണമില്ലാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇടിവി ഭാരത് നല്‍കിയ റിപ്പോർട്ടിനെത്തുടർന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറും വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ച് എല്ലാ സൗകര്യങ്ങളും ഉറപ്പ് നൽകി. ആളുകൾക്ക് റേഷനും മറ്റ് വസ്തുക്കളും നൽകുന്നതിന് ഭരണകൂടം ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.