ഹൈദരാബാദ്:കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ റമദാൻ വേളയിൽ പാവങ്ങൾക്ക് അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്ത് മുസ്ലിം സഹോദരങ്ങൾ. രണ്ടാഴ്ച മുമ്പാണ് കിറ്റുകളുടെ വിതരണം ആരംഭിച്ചതെന്നും ലോക്ക് ഡൗൺ ആയതിനാൽ റമദാന്‍ മാസത്തിൽ ആളുകൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ഇതുവരെ 500 അവശ്യ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തതായും ഹൈദരാബാദ് സ്വദേശിയായ സയ്യിദ് ഹമീദ് പറയുന്നു.
റമദാന്‍ കിറ്റുകളുടെ വിതരണം ഹൈദരാബാദില്‍ സജീവം - Ramazan
ഓരോ കിറ്റിലും അരി, ഗോതമ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉള്ളി, പുളി, പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്
മുസ്ലിം സഹോദരങ്ങൾ
ഓരോ കിറ്റിലും അരി, ഗോതമ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉള്ളി, പുളി, പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജാതി മത വിത്യാസം ഇല്ലാതെ എല്ലാ ജനങ്ങള്‍ക്കും കിറ്റുകൾ നൽകാൻ ശ്രദ്ധിക്കാറുണ്ടെന്നും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവര്‍ ഇത്തരത്തിൽ ആവശ്യക്കാരെ സഹായിക്കണമെന്നും ഹമീദ് ആവശ്യപ്പെട്ടു.