കേരളം

kerala

ETV Bharat / bharat

അവശ്യ വസ്തുക്കള്‍ക്ക് വില ഈടാക്കില്ലെന്ന് കെജ്‌രിവാള്‍ - കൊറോണ വൈറസ്

പാല്‍, പച്ചക്കറി, മാസ്കുകള്‍, സാനിറ്റൈസര്‍ മരുന്നുകള്‍, ഭക്ഷ്യസാധനങ്ങള്‍ എന്നിവയാണ് അവശ്യ വസ്തുക്കള്‍.

Arvind Kejriwal  lockdown  Lt Governor  Anil Baijal  coronavirus  അരവിന്ദ് കെജ്‌രിവാള്‍  ലോക്ക്ഡൗണ്‍  കൊറോണ വൈറസ്  അവശ്യ വസ്തുക്കള്‍ക്ക് വില ഈടാക്കില്ലെന്ന് കെജ്‌രിവാള്‍
അവശ്യ വസ്തുക്കള്‍ക്ക് വില ഈടാക്കില്ലെന്ന് കെജ്‌രിവാള്‍

By

Published : Mar 25, 2020, 7:42 PM IST

ന്യൂഡൽഹി: അവശ്യ വസ്തുക്കള്‍ക്ക് വില ഈടാക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കടകളിലും മറ്റ് അവശ്യ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്കും ഇ-പാസുകള്‍ നല്‍കും.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ തിരക്കായിരുന്നു. കടകളിലും വലിയ തിരക്കുണ്ടായി. പരിഭ്രാന്തി വേണ്ടെന്ന് ആളുകളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. അവശ്യ സേവനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകില്ലെന്ന് ജനങ്ങളോട് ഉറപ്പു നല്‍കുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ നിങ്ങള്‍ക്ക് സേവനങ്ങള്‍ ഉറപ്പു വരുത്തും. പച്ചക്കറികൾ, പാൽ, മറ്റ് വസ്തുക്കൾ എന്നിവ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്.

കടയുടമകൾ, പാൽ, വെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്ന ആളുകൾ അവശ്യ സേവനങ്ങൾ നൽകുന്നവരാണ്. അവര്‍ക്കും മാധ്യമങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവർക്കും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാകും.

കടയുടമകൾ, ഫാക്ടറികളിൽ പണിയെടുക്കുന്ന ആളുകൾ, പാൽ, മാസ്കുകൾ, സാനിറ്റൈസറുകൾ നിര്‍മിക്കുന്നവര്‍ എന്നിവര്‍ക്കും ഇ-പാസുകൾ നൽകും.

പൊലീസിന്റെ നടപടികളെത്തുടർന്ന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി പൊലീസ് കമ്മീഷണർ തന്റെ ഓഫീസിൽ ഒരു ഹെൽപ്പ് ലൈൻ നമ്പർ തയ്യാറാക്കിയിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

23469536 ഇതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. ഇത്തരം പരാതികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. എന്ത് ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details