കേരളം

kerala

ETV Bharat / bharat

ഈറോഡിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഈറോഡ് ജില്ലയിലെ കൊടുമുടിക്ക് സമീപം ഏഴ് അംഗ സംഘമാണ് ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്

ചെന്നൈ  ഈറോഡ്  Erode  Erode Elderly couple Murder case
ഈറോഡിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

By

Published : Nov 15, 2020, 10:34 PM IST

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സൂര്യ, സാമിനാഥൻ, കിരുപശങ്കർ എന്നിവരാണ് അറസ്റ്റിലായത്. ഈറോഡ് ജില്ലയിലെ കൊടുമുടിക്ക് സമീപം ഏഴ് അംഗ സംഘമാണ് ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. തോട്ടം തൊഴിലാളികളായ രാമസാമി (55), ഭാര്യ അരൂക്കാനി (48) എന്നിവരാണ് മരണപ്പെട്ടത്.

തന്‍റെ മകളെ ശല്യപ്പെടുത്തിയതിന് പ്രതികളെ ഭർത്താവ് രാമസാമി ശകാരിക്കുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ രാമസാമിയുടെ ബന്ധുക്കളും ഏഴംഗ സംഘത്തെ താക്കീത് ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ ക്രൂരമായി മർദ്ദിച്ച ശേഷം കൊലപ്പെടുത്തിയത്. കേസിൽ ബാക്കിയുള്ള പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details