അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യനടപടി. എറിക്സണ്‍ കമ്പനിക്ക് നല്‍കാനുള്ള കുടിശിക നൽകാത്തതിലാണ് അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ജസ്റ്റിസ് നരിമാന്‍ അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിച്ച് നല്‍കിയ വകയില്‍ 550കോടി രൂപയാണ് എറിക്‌സണ്‍ കമ്പനിക്ക് നല്‍കാനുള്ളത്.
കുടിശിക നൽകിയില്ല; അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടി - റഫേല്‍ ഇടപാട്
ഡിസംബറില്‍ ഒരുമാസത്തിനകം കുടിശിക അടക്കണമെന്നും അനുസരിക്കാത്ത പക്ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തേക്കാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരിക.
കുടിശിക തുക നല്‍കാന്‍ വൈകിയതില്‍ മാപ്പപേക്ഷിച്ച് അനില്‍ അംബാനി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. നേരത്തേ കുടിശിക തിരിച്ചടക്കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ കമ്പനി നഷ്ടത്തിലാണെന്നും വില്‍ക്കാനുള്ള തീരുമാനത്തിലാണെന്നുമായിരുന്നു അനില്‍ അംബാനിയുടെ വാദം.
അതെസമയം, റാഫേല്‍ ഇടപാടില്‍ വലിയ തുക നിക്ഷേപിക്കാന്‍ അംബാനിയുടെ കമ്പനിക്ക് കഴിയുമെങ്കില്‍ കുടിശികയായ ചെറിയ തുക നല്‍കാന്‍ കഴിയുന്നില്ലെ എന്ന് എറിക്സണ്‍ കമ്പനി ചോദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് അംബാനിക്ക് കുടിശിക തിരിച്ചടക്കാന്‍ ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.