ഇപിഎഫ് പെൻഷൻ കമ്മ്യൂട്ട് ചെയ്താല്‍ 15 വർഷത്തിന് ശേഷം പൂർണ പെൻഷൻ - pension commutation
കമ്മ്യൂട്ടേഷൻ തിരഞ്ഞെടുക്കുകയും 2009 ന് മുമ്പ് വിരമിക്കുന്ന സമയത്ത് ഒരു വലിയ തുക ലഭിക്കുകയും ചെയ്ത പെൻഷൻകാർക്ക് ഈ നീക്കം ഗുണം ചെയ്യും.
![ഇപിഎഫ് പെൻഷൻ കമ്മ്യൂട്ട് ചെയ്താല്‍ 15 വർഷത്തിന് ശേഷം പൂർണ പെൻഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4215989-56-4215989-1566528771266.jpg)
ഹൈദരാബാദ്; ഇപിഎഫ് പെൻഷൻ പദ്ധതിയില്‍ പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 വർഷം കഴിഞ്ഞാല്‍ ഇനി മുതല്‍ പൂർണ പെൻഷൻ. രാജ്യത്തെ 6.3 ലക്ഷം പെൻഷൻകാർക്ക് തീരുമാനം ആശ്വാസമാകുമെന്ന് റിപ്പോർട്ട്. . കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് കുമാർ ഗംഗവാറിന്‍റെ അധ്യക്ഷതയില്‍ ഇപിഎഫ് സെൻട്രല്‍ ബോർഡ് ഓഫ് ട്രസ്റ്റീസ് ഹൈദരാബാദില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.
മാസപെൻഷന്‍റെ മൂന്നിലൊന്നിന്‍റെ നൂറ് മടങ്ങ് തുക പെൻഷൻ പറ്റുമ്പോൾ മൂൻകൂറായി നല്‍കുന്നതാണ് ഇപിഎഫ് പെൻഷൻ പദ്ധതിയിലെ കമ്മ്യൂട്ടേഷൻ സമ്പ്രദായം. കേന്ദ്ര സംസ്ഥാന പെൻഷൻകാർക്ക് വിരമിക്കുമ്പോൾ 40 ശതമാനം 144 മാസത്തേക്ക് കമ്മ്യൂട്ട് ചെയ്യാം. അത്രയും കാലം കഴിയുന്നതോടെ മുഴുവൻ പെൻഷൻ തുക ലഭിക്കും.
കമ്മ്യൂട്ടേഷൻ തിരഞ്ഞെടുക്കുകയും 2009 ന് മുമ്പ് വിരമിക്കുന്ന സമയത്ത് ഒരു വലിയ തുക ലഭിക്കുകയും ചെയ്ത പെൻഷൻകാർക്ക് ഈ നീക്കം ഗുണം ചെയ്യും. പെൻഷൻ കമ്മ്യൂട്ടേഷൻ പുനസ്ഥാപിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുണ്ടായിരുന്നു എന്ന് ഭാരതീയ മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യായ പറഞ്ഞു.