കേരളം

kerala

ETV Bharat / bharat

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു - ഡൽഹി

ഈ മാസം അഞ്ച് വരെ ഡൽഹിയിൽ  സ്കൂളുകൾ അടച്ചിടാന്‍ സർക്കാർ ഉത്തരവിറക്കി .

വായു മലിനീകരണം രൂക്ഷം;ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

By

Published : Nov 1, 2019, 3:08 PM IST

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇ.പി.സി.എ) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ മാസം അഞ്ച് വരെ ഡൽഹിയിൽ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനും സ്കൂളുകൾ അടച്ചിടാനും സർക്കാർ ഉത്തരവിറക്കി . ഉത്തർപ്രദേശ് ,ഹരിയാന സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഇ.പി.സി.എ നോട്ടീസ് നൽകിയിട്ടുണ്ട്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് വ്യാഴാഴ്ച്ച വൈകിട്ടോടെ അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details