ഡെറാഡൂൺ: വീടുകളിൽ ക്വാറന്‍റൈനിൽ കഴിയുന്നവർ പുറത്തേക്ക് പോകുകയോ ആളുകളുമായി ഇടപഴകുകയോ ചെയ്‌താൽ ക്വാറന്‍റൈനിൽ കഴിയുന്നയാളോടൊപ്പം കുടുംബാംഗങ്ങളെയും വീട്ടുതടങ്കലിലാക്കുമെന്ന് കാഗ്ര പൊലീസ് മുന്നറിയിപ്പ് നൽകി. ഇതിനായി പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്നവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും കർശനമായും 28 ദിവസം ക്വാറന്‍റൈനിൽ കഴിയണമെന്നും കാൻഗ്രാ സീനിയർ പൊലീസ് സൂപ്രണ്ട് വിമുക്ത് രഞ്ജൻ പറഞ്ഞു.
ഹിമാചൽ പ്രദേശിൽ ക്വാറന്‍റൈൻ ലംഘിച്ചാൽ കുടുംബാംഗങ്ങളോടൊപ്പം വീട്ടുതടങ്കലെന്ന് പൊലീസ് - കൊറോണ ലോക്ക് ഡൗൺ
സംസ്ഥാനത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്നവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും കർശനമായും 28 ദിവസം ക്വാറന്‍റൈനിൽ കഴിയണമെന്ന് കാൻഗ്രാ സീനിയർ പൊലീസ് സൂപ്രണ്ട് വിമുക്ത് രഞ്ജൻ പറഞ്ഞു.
ഹിമാചൽ പ്രദേശിൽ ക്വാറന്‍റൈൻ ലംഘിച്ചാൽ കുടുംബാംഗങ്ങളെ വീട്ടുതടങ്കലിലാക്കുമെന്ന് കാഗ്ര പൊലീസ്
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 90,000ത്തോളം പേരാണ് ഒരാഴ്‌ചയ്ക്കിടെ സംസ്ഥാനത്തേക്ക് തിരികെയെത്തിയത്. 20,000ത്തോളം പേരോളം ഇനിയും സംസ്ഥാനത്തേക്ക് തിരികെ വരാനുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി പൊലീസ് രംഗത്തെത്തിയത്.