പട്‌ന:ബിഹാർ ജനത തനിക്ക് സ്വന്തം കുടുംബത്തെ പോലെയാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ഫുൾപാറസ് നിയോജകമണ്ഡലത്തിൽ പൊതു റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് നിതീഷ് ബിഹാർ ജനതയെ കുറിച്ച് പറഞ്ഞത്. ജനങ്ങളെ സേവിക്കുന്നതാണ് തന്‍റെ ജോലിയെന്നും താൻ അധികാരത്തിൽ വന്ന സമയത്ത് ബിഹാറിൽ ഒരുപാട് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നെന്നും വികസന നിരക്ക് പൂജ്യത്തിലായിരുന്നെന്നും എന്നാൽ ഇപ്പോൾ വികസനം കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ ജനത എന്‍റെ കുടുംബമാണ്, ജനങ്ങളെ സേവിക്കുന്നത് എന്‍റെ കടമയാണ്: നിതീഷ് കുമാർ - നിതീഷ് കുമാർ
ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നീ തീയതികളിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടക്കും. ഫലം നവംബർ 10 ന് പ്രഖ്യാപിക്കും.
കോൺഗ്രസിന്‍റെ കൃപനാഥ് താക്കൂർ, ലോക് ജൻ ശക്തി പാർട്ടിയിലെ ബോണദ് കുമാർ സിംഗ് എന്നിവർക്കെതിരെ മത്സരിക്കാൻ ഫുൾപാറസിൽ ഷീലാ മണ്ഡലിനെയാണ് ജെഡിയു രംഗത്തിറക്കിയിരിക്കുന്നത്. 2015 ൽ ജെഡിയുവിന്‍റെ ഗുൽജാർ ദേവി ഈ സീറ്റിൽ നിന്ന് വിജയിച്ചിരുന്നു. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സ്ഥാനാർഥി സ്ത്രീയായതിനാൽ, സ്ത്രീകളുടെ ഉന്നമനത്തിനായി തന്‍റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു.
പൊതു പ്രാതിനിധ്യത്തിൽ സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നില്ലെന്നും തങ്ങൾ അവർക്ക് ഒരു വേദിയും അവസരവും നൽകിയെന്നും വികസനത്തിനായി സ്ത്രീകളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണമെന്നും അതിന് അവസരം ലഭിച്ചില്ലെങ്കിൽ വികസനം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നീ തീയതികളിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടക്കും. ഫലം നവംബർ 10 ന് പ്രഖ്യാപിക്കും.