കേരളം

kerala

ETV Bharat / bharat

കൊൽക്കത്തയിൽ സുരക്ഷ നൽകണമെന്നാവശ്യവുമായി ഡോക്ടര്‍മാര്‍ - കൊൽക്കത്ത

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംസ്ഥാനത്ത് കൂടുതൽ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കത്തിൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

Doctors to Mamata  west bengal doctors  mamata banerjee latest news  medical service providers in WB  Indian Medical Association  മമതാ ബാനർജി  വെസ്റ്റ് ബംഗാൾ  കൊൽക്കത്ത  ഐഎംസി
കൊൽക്കത്തയിൽ സുരക്ഷ നൽകണമെന്നാവശ്യവുമായി ഡോക്‌ടർന്മാർ

By

Published : Apr 23, 2020, 9:43 AM IST

കൊൽക്കത്ത: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മറ്റ് ഏഴോളം ഡോക്‌ടർമാരുടെ സംഘടനകളും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംസ്ഥാനത്ത് കൂടുതൽ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഓരോ സബ്‌ഡിവിഷൻ തലത്തിലും ഐസിഎംആർ നിലവാരത്തിൽ കൊവിഡ് സാമ്പിൾ കലക്ക്ഷൻ വേണമെന്നും മുൻ ഐഎംഎ അസോസിയേഷൻ പ്രസിഡന്‍റും തൃണമൂൽ രാജ്യസഭാ എംപിയുമായ ശാന്തനു സെൻ പറഞ്ഞു. കൊവിഡ് മൂലം മരിച്ചവർക്ക് ഐസിഎംആർ നിർദേശപ്രകാരമുള്ള മരണ സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details