ന്യൂഡൽഹി: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച രാജ്യ വ്യാപക ലോക് ഡൗൺ സംസ്ഥാനങ്ങൾ കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ലോക് ഡൗൺ കൃത്യമായി പാലിച്ചില്ലെങ്കിൽ കൊറോണക്കെതിരായ ജയം ഇന്ത്യക്ക് ദുഷ്‌കരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക് ഡൗൺ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രി ഹർഷ് വർധൻ - സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ച് ആരോഗ്യമന്ത്രി ഹർഷ് വർധൻ
ലോക് ഡൗൺ കൃത്യമായി പാലിച്ചില്ലെങ്കിൽ കൊറോണക്കെതിരായ ജയം ഇന്ത്യക്ക് ദുഷ്‌കരമാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു
ആരോഗ്യമന്ത്രി ഹർഷ് വർധൻ
ലോക് ഡൗൺ 100 ശതമാനം പിന്തുടരുന്നുവെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ ഉറപ്പാക്കണെന്ന് അഭ്യർത്ഥിക്കുന്നതായും ഇതിൽ വിജയിക്കാതിരുന്നാൽ കൊവിഡിനെതിരായ പോരാട്ടത്തിൽ വിജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ഹര്‍ഷ് വർധൻ പറഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യ പൂര്‍ണ സജ്ജമാണെന്നും ലോകാരോഗ്യ സംഘടനയുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും കൊവിഡിനെരായുള്ള കാര്യങ്ങൾ ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന ഓൺ ലൈൻ കോൺഫറൻസിൽ അദ്ദേഹം വ്യക്തമാക്കി.