കേരളം

kerala

ETV Bharat / bharat

തേജ് പ്രതാപ് യാദവിനോട് തിരികെ വരാൻ ആവശ്യപ്പെട്ട് റാബ്റി ദേവി - ലാലു പ്രസാദ് യാദവ്

വിവാഹ മോചനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം തേജ് പ്രതാപ് യാദവ് അഞ്ച് മാസങ്ങൾക്ക് മുമ്പാണ് വീട് വിട്ടിറങ്ങിയത്.

റാബ്റി ദേവി

By

Published : Apr 13, 2019, 12:50 PM IST

ന്യൂഡൽഹി: വീടുവിട്ടിറങ്ങിയ ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിനെ തിരിച്ച് വിളിച്ച് മാതാവും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയുമായ റാബ്റി ദേവി. വിവാഹമോചനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് തേജ് പ്രതാപ് വീട് വിട്ടിറങ്ങിയത്. മകനുമായി എന്നും ഫോണില്‍ സംസാരിക്കാറുണ്ടെങ്കിലും ഇതുവരെ വീട്ടിലേക്ക് തിരിച്ചു വരാൻ തേജ് പ്രതാപ് തയ്യാറായിട്ടില്ലെന്ന് റാബ്റി ദേവി പറയുന്നു. തേജ് പ്രതാപും സഹോദരൻ തേജസ്വി യാദവും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന വാർത്തകളിൽ വസ്തുതയില്ലെന്നും റാബ്റി ദേവി പറഞ്ഞു. ആർജെഡി പാർട്ടിയുടെ ശത്രുക്കളായ ബിജെപിയും ജെഡിയുവും തന്‍റെ മകനെ തെറ്റായ വഴിക്ക് നയിക്കാൻ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ആർജെഡി നേതാവ് ചന്ദ്രിക റായുടെ മകളെ കഴിഞ്ഞ വർഷം മേയിലാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാൽ തമ്മിൽ പൊരുത്തപ്പെടാൻ കഴിയില്ലെന്ന് പറഞ്ഞ് മാസങ്ങൾക്കുള്ളിൽ തേജ് പ്രതാപ് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മിൽ സമവായ ചർച്ചകൾ നടന്നെങ്കിലും വിവാഹ മോചനം വേണമെന്ന ആവശ്യത്തിൽ തേജ് പ്രതാപ് ഉറച്ചു നിൽക്കുകയായിരുന്നു. ഇക്കാര്യത്തിൽ വീട്ടുകാര്‍ തനിക്കൊപ്പം നിന്നില്ലെന്ന് ആരോപിച്ചാണ് തേജ് പ്രതാപ് വീടുവിട്ടിറങ്ങിയത്. ലാലു പ്രസാദ് യാദവ് അഴിമതി കേസിൽ ജയിലിലായതോടെ ഇളയ മകൻ തേജസ്വി യാദവ് പാർട്ടിയുടെ ഭരണം ഏറ്റെടുത്തിരിക്കുകയാണ്. ലാലു പ്രസാദ് എത്രയും പെട്ടെന്ന് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നതായും റാബ്റി ദേവി പറഞ്ഞു.

ABOUT THE AUTHOR

...view details