ന്യൂഡൽഹി:കൊവിഡ് സാഹചര്യത്തിൽ ഡൽഹിയിലെ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് ഓക്സിജൻ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താൻ നിരീക്ഷിക്കുന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇടിവി ഭാരതവുമായി സംസാരിക്കവെ മന്ത്രി പറഞ്ഞു.
ഡൽഹിയില്‍ ആവശ്യത്തിന് ഓക്സിജൻ ശേഖരം ഉണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ - കൊവിഡ് സാഹചര്യം
ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജന്‍റെ കുറവുണ്ടായിട്ടില്ലെന്നും അടുത്ത ഏഴ് ദിവസത്തേക്ക് ആവശ്യമായ ഓക്സിജൻ ഉണ്ടെന്നും സത്യേന്ദർ ജെയിൻ പറഞ്ഞു.
![ഡൽഹിയില്‍ ആവശ്യത്തിന് ഓക്സിജൻ ശേഖരം ഉണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ Oxygen Health Minister Satyendar Jain Delhi hospitals Uttar Pradesh Rajasthan Coronavirus Enough oxygen at Delhi hospitals Minister Satyendar Jain says there's enough oxygen at Delhi hospitals സത്യേന്ദർ ജെയിൻ ഡൽഹിയിലെ ആശുപത്രികൾ ഓക്സിജൻ ലഭ്യത ന്യൂഡൽഹി കൊവിഡ് സാഹചര്യം ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8907509-491-8907509-1600860982830.jpg)
ഡൽഹിയിലെ ആശുപത്രികളിൽ ആവശ്യത്തിനുള്ള ഓക്സിജൻ ഉണ്ട്: സത്യേന്ദർ ജെയിൻ
ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജന്‍റെ കുറവുണ്ടായിട്ടില്ല. അടുത്ത ഏഴ് ദിവസത്തേക്ക് ആവശ്യമായ ഓക്സിജൻ ആശുപത്രികളിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നും ഡൽഹിക്ക് ഓക്സിജൻ ലഭിക്കുന്നുണ്ടെന്നും ആ സംസ്ഥാനങ്ങളിലെ വിതരണക്കാരോട് ഓക്സിജൻ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.