ബെംഗളൂരു:തിരുവനന്തപുരം സ്വര്‍ണക്കടത്ത്, ബെംഗളൂരു മയക്കുമരുന്ന് കേസ് എന്നിവയുമായി ബന്ധപ്പെട്ട ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്തു. ബെംഗളൂരുവിലെ എൻഫോഴ്‌സ്‌മെന്‍റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
സ്വര്‍ണക്കടത്ത്, ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു
ബെംഗളൂരുവിലെ എൻഫോഴ്‌സ്‌മെന്‍റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍.
കേസുമായി ബന്ധപ്പെട്ട് ബിനീഷിന്‍റെ ഫോണ്‍ രേഖകള്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ശേഖരിച്ചിരുന്നു. ബെംഗളൂരു കേസില്‍ അറസ്‌റ്റിലായ മുഹമ്മദ് അനൂപിന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 31നും ഓഗസ്‌റ്റ് 19നും ഇടയില്‍ അനൂപ് 78 തവണ ബിനീഷിനെ വിളിച്ചിട്ടുണ്ട്. അനൂപ് അറസ്‌റ്റിലാകുന്നതിന് മുമ്പ് എട്ട് തവണ ബിനീഷ് തിരിച്ചും വിളിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാട് സംബന്ധിച്ച ഇഡിയുടെ ചോദ്യം ചെയ്യലില്‍ പബ്ബ് തുടങ്ങുന്നതിനായി 50 ലക്ഷം രൂപ ബിനീഷ് കടമായി തന്നിരുന്നുവെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ബിസിനസില്‍ വൻ നഷ്‌ടം നേരിട്ടതുകൊണ്ടാണ് താൻ മയക്കുമരുന്ന് കച്ചവടം ആരംഭിച്ചതെന്നും അനൂപ് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും നാര്‍കോട്ടിക്‌സ് ബ്യൂറോ കണ്ടെത്തിയിരുന്നു.