മുസ്ലീം വിഭാഗത്തിന്‍റെ ന്യൂനപക്ഷ പദവി ഇല്ലാതാക്കണമെന്ന് സാക്ഷി മഹാരാജ് - മുസ്ലീം വിഭാഗം
പാകിസ്ഥാനിലേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിലുണ്ടെന്നും അതിനാൽ അവരുടെ ന്യൂനപക്ഷ പദവി എടുത്തുമാറ്റണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു
ലക്‌നൗ: മുസ്ലീം വിഭാഗത്തിന്‍റെ ന്യൂനപക്ഷ പദവി ഇല്ലാതാക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. പാകിസ്ഥാനിലേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിലുണ്ടെന്നും അതിനാൽ അവരുടെ ന്യൂനപക്ഷ പദവി എടുത്തുമാറ്റണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. മുസ്ലീങ്ങളെ ഹിന്ദുക്കളുടെ സഹോദരങ്ങളായി കണക്കാക്കുകയും അവരോടൊപ്പം രാജ്യത്ത് താമസിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർധിച്ചു വരുന്ന ജനസംഖ്യയെക്കുറിച്ചും കർഷക പ്രക്ഷോഭത്തെ കുറിച്ചും അദ്ദേഹം ഉന്നാവോയിൽ സംസാരിച്ചു. കർഷകരെ തെറ്റിദ്ധരിപ്പിച്ചത് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളുമാണെന്നും അദ്ദേഹം ആരോപിച്ചു.