ശ്രീനഗർ:പുൽവാമയിൽ സൈനികരും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ജവാന് ഒരു വീരമൃത്യു. ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെടുകയും ചെയ്‌തു. പുൽവാമയിലെ ഗൂസു മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സൈനികരും പൊലീസും തെരച്ചിൽ ആരംഭിച്ചു. ഇതിനിടയിൽ തീവ്രവാദികൾ വെടിവെപ്പ് നടത്തിയതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനും ജവാനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ജവാൻ മരിക്കുകയും, പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പൊലീസും സുരക്ഷാ സേനയും മേഖലയിൽ പ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നടന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.
പുൽവാമ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു; തീവ്രവാദി കൊല്ലപ്പെട്ടു - Encounter underway
പുൽവാമയിലെ ഗൂസു മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
![പുൽവാമ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു; തീവ്രവാദി കൊല്ലപ്പെട്ടു പുൽവാമ ഗൂസു മേഖല ഏറ്റുമുട്ടൽ തുടരുന്നു J-K's Pulwama Encounter underway goosu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7922835-108-7922835-1594084504404.jpg)
പുൽവാമ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു; തീവ്രവാദി കൊല്ലപ്പെട്ടു
പുൽവാമ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു; തീവ്രവാദി കൊല്ലപ്പെട്ടു
കുൽഗാമിൽ ജൂൺ നാലിനുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരു സൈനികനും പരിക്കേറ്റു. കുൽഗാമിലെ അറ പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. ജൂൺ 26 ന് അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് വയസുകാരനും സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ജമ്മു കശ്‌മീർ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സാഹിദ് ദാസ് എന്ന തീവ്രവാദിയെ സൈന്യം വധിച്ചു. ജൂലൈ ഒന്നിന് ട്രാലിലെ ബിലലാബാദ് മേഖലയിലും സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവെപ്പ് നടന്നു.
Last Updated : Jul 7, 2020, 9:44 AM IST